ലോകകപ്പില്‍ ഇഷ്ട ടീമുകള്‍ക്ക് ഒപ്പം ചേര്‍ന്ന് സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍

കൊയിലാണ്ടി: ലോകകപ്പ് ഫുട്ബോളിൽ സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളും പങ്കാളികളായി അദ്ധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്സികളണിഞും ഫ്ലാഗുകളും ഫ്ലക്സ്കളും കൂറ്റൻ കട്ടൗട്ടറുകളൂം ഗ്രൗണ്ടിൽ ഉയർത്തി.
ആവേശം വാനോളം ഉയർത്തി താളമേളങ്ങളുടെ അകമ്പടിയോടെ നൃത്തചുവട് വെച്ച് ആർപ്പ് വിളികളോടെ ഇഷ്ടതാരങ്ങളുടെ പേരുകൾ മുഴക്കി കൊണ്ടും വിദ്യാർത്ഥികൾ ആഘോഷത്തിൽ പങ്കുചേർന്നു.പ്രിൻസിപ്പൽ പി. ശ്യാമള, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി. സതീഷ് ബാബു. ഇ. കെ. സജീവൻ മാസ്റ്റർ, എൻ ആർ അരുൺ മാസ്റ്റർ, രാജീവൻ മാസ്റ്റർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.









