കൊയിലാണ്ടി അരിക്കുളത്ത് കാല്‍നടയാത്രക്കാരിയെ ട്രാവലര്‍ ഇടിച്ചു; ഗുരുതര പരിക്ക്

കൊയിലാണ്ടി: അരിക്കുളം കുരുടി മുക്കില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ യാത്രക്കാരിയെ ടെമ്പോ ട്രാവലര്‍ ഇടിച്ച് ഗുരുതര പരിക്ക്. അപകടത്തില്‍ പരിക്കേറ്റ കാരയാട് സ്വദേശി സുബൈദയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 9:15-ഓടെയാണ് സംഭവം. മേപ്പയ്യൂര്‍ – നരക്കോട് റോഡില്‍ നിന്ന് അരിക്കുളം – കൊയിലാണ്ടി റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതിനിടയിലാണ് കാല്‍ നടയാത്രക്കാരിയായ സുബൈദയെ ട്രാവലര്‍ ഇടിച്ചത്. ഇവരുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മേപ്പയ്യൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!