നിര്‍ധനര്‍ക്ക് അഭയമേകാന്‍ ‘സ്‌നേഹതീരം’ പുതിയ കെട്ടിടം ഒരുങ്ങുന്നു; ശിലാസ്ഥാപനം പ്രമുഖര്‍ പങ്കെടുക്കും

കൊയിലാണ്ടി: കഴിഞ്ഞ 14 വര്‍ഷമായി സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ അനാഥര്‍ക്കും രോഗികള്‍ക്കും താങ്ങും തണലുമായി നിലകൊള്ളുന്ന കനിവ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള ‘സ്‌നേഹതീരം’ പുതിയ കാല്‍വെപ്പിലേക്ക്.

നിലവിലെ സ്ഥലപരിമിതികള്‍ മറികടന്ന് കൂടുതല്‍ സഹജീവികള്‍ക്ക് കരുതലേകുന്നതിനായി സ്‌നേഹതീരം ഒരുക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങ് 2026 സെപ്റ്റംബര്‍ 13 ഞായറാഴ്ച 2 മണി മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. ജീവിതവഴിയില്‍ തനിച്ചായിപ്പോയ നാല്‍പ്പതോളം അന്തേവാസികളാണ് നിലവില്‍ സ്‌നേഹതീരത്തിന്റെ സ്‌നേഹത്തണലില്‍ കഴിയുന്നത്.

കൂടുതല്‍ ആളുകളിലേക്ക് ഈ കാരുണ്യഹസ്തം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ചരിത്രപരമായ ശിലാസ്ഥാപന കര്‍മ്മം മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം. പി. അഹമ്മദ്, എം.എല്‍.എ പ്രവീണ്‍ കുമാര്‍ തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് കനിവ് സോഷ്യല്‍ വെല്‍ഫെയര്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!