കൊയിലാണ്ടി എൽ.ഐ.സി ഓഫീസിൽ ഇൻഷുറൻസ് വാരാഘോഷത്തിന് തുടക്കമായി

കൊയിലാണ്ടി: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (LIC) എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്‍ഷുറന്‍സ് വാരാഘോഷ പരിപാടികള്‍ക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. എല്‍. ഐ. സി ബ്രാഞ്ച് ഓഫീസില്‍ നടന്ന വിപുലമായ ചടങ്ങ് കൊയിലാണ്ടി നഗരസഭാ ചെയര്മാന് യു. കെ. ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ആര്. സമിത്ത് അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളിലേക്ക് ഇന്‍ഷുറന്‍സ് സാക്ഷരത എത്തിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ശാഖയില്‍ ക്രമീകരിച്ചിരിക്കുന്നത്.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുരേഷ്, പി. പി. ജയരാജന്, കെ. രേഖ, വി. കെ. ചന്ദ്രശേഖരന്, പി. കെ. സദാനന്ദന്, വി. കെ. ശശിധരന്, ഐ.ഡി.ബി.ഐ. കൊയിലാണ്ടി ശാഖാ മാനേജര്‍ ജിജ്ഞ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കൊയിലാണ്ടി സീനിയര്‍ ബ്രാഞ്ച് മാനേജര്‍ പ്രേമാനന്ദന് സ്വാഗതവും ബാലുശ്ശേരി സാറ്റലൈറ്റ് മാനേജര്‍ ജിതേഷ് നന്ദിയും പറഞ്ഞു.












