Tuesday, September 1, 2026

Primeedition

Real news on-time

നന്തി – ചെങ്ങോട്ട്ക്കാവ് ബൈപ്പാസ്: കോമത്തുകരയിലെ എന്‍ട്രി – എക്സിറ്റ് സ്ഥലം കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞു

കൊയിലാണ്ടി : ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നന്തി – ചെങ്ങോട്ട്ക്കാവ് ബൈപ്പാസില്‍ കോമത്തുകര പ്രദേശത്ത് എന്‍ട്രി – എക്‌സിറ്റ് സൗകര്യത്തിനായി മാറ്റിവെച്ച സ്ഥലം കരാര്‍ കമ്പനി കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കാനുള്ള ശ്രമം കൊയിലാണ്ടി നഗരസഭ ഇടപെട്ട് തടഞ്ഞു.

ദേശീയപാത അതോറിറ്റി അധികൃതരെപ്പോലും അറിയിക്കാതെയാണ് നിര്‍മ്മാണ കരാര്‍ കമ്പനി ജീവനക്കാര്‍ ഈ ഭാഗത്ത് കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിച്ചത്. പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നഗരസഭ കൗണ്‍സിലര്‍ കെ. കെ. ദാമോദരന്‍ വിവരം നഗരസഭാ ചെയര്‍മാനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ എന്‍. എച്ച്. എ. ഐ. അധികാരികളെ അടിയന്തരമായി സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അനധികൃത നിര്‍മ്മാണ ജോലികള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെപ്പിച്ചു. സംഭവത്തെക്കുറിച്ച് അടുത്ത ആഴ്ചയോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തുമെന്ന് എന്‍.എച്ച്.എ.ഐ. അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡിലും, കോമത്തുകര പ്രദേശത്ത് ഏറ്റവും അനുയോജ്യമായ സ്ഥലത്തും എന്‍ട്രിയും എക്‌സിറ്റും ഒരുക്കുന്ന കാര്യം പരിശോധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ. കെ. ദാമോദരന്‍, പി. എം. ബിജു, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ചെറുവക്കാട് രാമന്‍, ടി. കെ. ചന്ദ്രന്‍, വായനാരി വിനോദ്, മങ്ങോട്ടില്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!