അയനിക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 യാത്രക്കാർക്ക് പരിക്ക്

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4:45 ഓടെയായിരുന്നു പ്രദേശത്തെ ഞെട്ടിച്ച അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ‘കാവാലം’ ദീർഘദൂര ബസും കൊയിലാണ്ടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘വിനായക’ ബസുമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന വിനായക ബസിന്റെ പിൻഭാഗത്തേക്ക് കാവാലം ബസ് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ മുഴുവൻ യാത്രക്കാരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ പരിക്ക് ഗുരുതരമായ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
കോഴിക്കോട് –
ഉടൻ ബന്ധപ്പെടുക
9895863555













