അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

വന്‍ മൂലധന നിക്ഷേപം പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. 77,000 കോടിയുടെ നിക്ഷേപമാണ് കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടത്തുക. രണ്ട് ലക്ഷത്തോളം സ്ഥലങ്ങളില്‍ 4ജി വ്യാപിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യം. ഇതിനൊപ്പം ട്രാഫിക് കൂടുതലുള്ള സ്ഥലങ്ങളില്‍ 5ജി വ്യാപനവും ബിഎസ്എല്‍എല്ലിന്റെ ലക്ഷ്യമാണ്.
2029നകം ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് കമ്പനിയെ എത്തിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 1,280 കോടിയുടെ നഷ്ടമാണ് ബിഎസ്എന്‍എല്‍ നേരിടുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദകണക്കുകളിലാണ് ബിഎസ്എന്‍എല്‍ ഇത്രയും വലിയ നഷ്ടം നേരിട്ടത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്ലിന്റെ നഷ്ടം വര്‍ധിച്ചിട്ടുണ്ട്.അഞ്ച് വര്‍ഷം കഴിയുമ്പോള്‍ രാജ്യത്തെ 98 ശതമാനം പ്രദേശത്തും 5ജി എത്തിക്കാനാവുമെന്നാണ് ബിഎസ്എന്‍എല്ലിന്റെ പ്രതീക്ഷ.
നേരത്തെ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടല്‍ പോലുള്ള കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം മൂലം ബിഎസ്എന്‍എല്ലിന് കാര്യമായി പിടിച്ചുനില്ക്കാന് സാധിച്ചിരുന്നില്ല. തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതിനിടെയാണ് വന്‍ മൂലധനനിക്ഷേപത്തിനൊരുങ്ങുന്നത്.










