കൊയിലാണ്ടി കന്നൂരില്‍ കാര്‍ മതിലിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം: നാല് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: സംസ്ഥാനപാതയില്‍ കന്നൂര്‍ ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലും സ്‌കൂട്ടറിലും ഇടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് വയസ്സുകാരിയായ കുട്ടിക്കുമാണ് പരിക്കേറ്റത്.

ബാലുശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന വൈഷ്ണവ്, ആദര്‍ശ്, നിധിന്‍ എന്നിവര്‍ പുത്തന്‍ചേരി ഉള്ളൂര്‍ കടവ് സ്വദേശികളാണ്.

പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ അത്തോളി പോലീസ് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!