സോപാന പരിക്രമ യാത്ര കാഞ്ഞിലശ്ശേരി ശിവക്ഷേത്ര സന്നിധിയില്‍ സോപാന സംഗീതാര്‍ച്ചന നടത്തി

കൊയിലാണ്ടി: ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം വാദ്യകലാസംഘം സംഘടിപ്പിച്ച സോപാന പരിക്രമ യാത്രയുടെ ഭാഗമായി കാഞ്ഞിലശ്ശേരി ശിവക്ഷേത്ര സന്നിധിയിൽ സോപാനസംഗീതാർച്ചന നടത്തി. 17 വർഷമായി കേരളത്തിൻ്റെ തനത് വാദ്യകലകളും സംഗീത പദ്ധതികളും പ്രവാസ ലോകത്ത് പ്രചരിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് സോപാനം വാദ്യകലാ സംഘം.
മേള കലാരത്നം സന്തോഷ് കൈലാസിൻ്റെ ശിക്ഷണത്തിൽ സോപാന സംഗീതം അഭ്യസിച്ച 30 ൽപ്പരം കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. മൂകാംബികയിൽ നിന്നും ആരംഭിച്ച് കേരളത്തിലെ 8 ജില്ലകളിലെ 24 ക്ഷേത്രങ്ങളിൽ സോപാന സംഗീതാർച്ചന നടത്തി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും.





;






