പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്ഐടി നീക്കം

പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്ഐടി നീക്കം. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും ശേഖരിക്കും. അന്വേഷണത്തിന്റെ അടുത്ത പടിയെന്നോണം പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ 90 ലേറെ പരാതികളാണ് എസ്ഐടിക്ക് ഇതുവരെ ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടില്‍ കഴിഞ്ഞ ദിവസം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കേസെടുത്തത്.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!