തറയ്ക്കല്‍ രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹൈസ്‌ക്കൂള്‍ അധ്യാപകനും എഴുത്തുകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായിരുന്ന തറയ്ക്കല്‍ രാഘവന്‍ മാസ്റ്ററുടെ 52 ആം ചരമ വാര്‍ഷിക ദിനാചരണം പൂക്കാട് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ വെച്ച് നടന്നു. പഠിപ്പില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കും രോഗാതുരരായവര്‍ക്കുംമുള്ള ധനസഹായ വിതരണവും അനുസ്മരണത്തിന്റെ ഭാഗമായി നടന്നു ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ്‌ബോസ് യോഗം ഉദ്ഘാടനം ചെയ്തു.
കെ. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. യു. കെ. രാഘവന്‍ അനുസ്മരണഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ടി. പ്രഭാകരന്‍ സഹായ വിതരണം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. നിധിന്‍, വാര്‍ഡ് മെമ്പര്‍ കെ. കെ. സരീഷ്, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എച്ച് എം. വിജിത കെ. കെ, പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മനീഷ് പി എം, എന്നിവര്‍ സംസാരിച്ചു. പി. വി. ശ്രീനിവാസന്‍ സ്വാഗതവും ഉണ്ണി മാടഞ്ചേരി നന്ദിയും പ്രകടിപ്പിച്ചു.










