ഇളയിടത്ത് വേണുഗോപാല് അനുസ്മരണവും, പ്രശാന്ത് ചില്ലയുടെ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു

കൊയിലാണ്ടി: ചില്ല മാസിക പ്രസാധകനും, കൊല്ലം പിഷാരികാവ് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാനും ആയിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ ഒന്നാം അനുസ്മരണവും മകന്‍ ഇളയിടത്ത് പ്രശാന്ത് ചില്ലയുടെ പുസ്തകങ്ങളുടെ പ്രകാശനവും മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം. പി. സൂര്യദാസ്, കവി പി. കെ. ഗോപി, യു. കെ. കുമാരന്‍, നോവലിസ്റ്റ് ശത്രുഘ്‌നന്‍ എന്നിവര്‍ നിര്‍വഹിച്ചു.
ദീപക് ധര്‍മ്മടം, സുശീല്‍ കുമാര്‍ തിരുവങ്ങാട്, സോമന്‍ കടലൂര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കൊയിലാണ്ടി കൊല്ലം ഇളയിടത്ത് വീട്ടുമുറ്റത്ത് നടന്ന സാഹിത്യ സദസ്സില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം. പി. സൂര്യദാസ് ഇളയിടത്തനുസ്മരണം നടത്തി. എന്‍. എ. ഹരികുമാര്‍, പി വിശ്വന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, യു. കെ. രാഘവന്‍ മാസ്റ്റര്‍, എ. സജീവ് കുമാര്‍, സാബു കീഴരിയൂര്‍, അജിത് കുമാര്‍ ഇളയിടത്ത്, മധു കിഴക്കെയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രശാന്ത് ചില്ല മറുമൊഴി നല്‍കി.









