പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബോര്‍ഡ് മീറ്റിംഗ് തടസ്സപ്പെടുത്തി പ്രതിഷേധം നടത്തി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബോര്‍ഡ് മീറ്റിംഗ് തടസ്സപ്പെടുത്തി പ്രതിഷേധം നടത്തി.പ്രസിഡണ്ടിന്റെ ചെംബറില്‍ എത്തി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയത്. ആക്രമം നടത്തിയ ആളുടെ പേരില്‍ പോലീസില്‍ പരാതി നല്‍കണമെന്നും കൗണ്‍സിലര്‍മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ബോര്‍ഡ് മീറ്റിങ്ങ് തടസ്സപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ചത്.മെയ് രണ്ടിനാണ് പ്രസിഡന്റിന്റെ സുഹൃത്ത് എത്തി അക്രമം നടത്തിയതന്ന് യു ഡി എഫ് കൗണ്‍സിലര്‍മാരായ ഗോപി ചെറുവാട്ട്, പി. പി. ഷാനി എന്നിവര്‍ പറഞ്ഞു.