കൊയിലാണ്ടിയിൽ ആവേശമായി മെയ് ദിനറാലി

കൊയിലാണ്ടി: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ കൊയിലാണ്ടിയിൽ മെയ് ദിന റാലി നടത്തി. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികളും, വിവിധ സർവീസ് സംഘടനാ പ്രവർത്തകരും ബഹുജനങ്ങളും പങ്കെടുത്തു. മാരാമുറ്റത്തു നിന്നാരംഭിച്ച റാലി നഗരത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം സിഐടിയു ജില്ലാ പ്രസിഡൻ്റ് മാമ്പററ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.എസ് സുനിൽ മോഹൻ അധ്യക്ഷനായി.കെ ദാസൻ, ടി കെ ചന്ദ്രൻ, പി വിശ്വൻ, ഇ കെ അജിത്ത്, എൻ കെ ഭാസ്ക്കരൻ, എം എ ഷാജി, ജിതേഷ് ശ്രീധർ, ഡി കെ ബിജു എന്നിവർ സംസാരിച്ചു. സി അശ്വനിദേവ് സ്വാഗതം പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!