നടുവണ്ണൂരില്‍ കിണറില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു

പേരാമ്പ്ര: നടുവണ്ണൂര്‍ ആഞ്ഞോളി മുക്കില്‍ കിണര്‍ ജോലി ചെയ്യുകയായിരുന്നു മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. കിണറിന്റെ മുകള്‍ഭാഗത്തായി പടവ് പ്ലാസ്റ്റര്‍ ചെയ്യുന്നതിനായി പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ട് കീഴ്‌മേല്‍ മറിഞ്ഞ് തൊഴിലാളികള്‍ കിണറില്‍ വീഴുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസ് പി. കെ. ഭരതന്‍, ഗ്രേഡ് എസ് ടി ഒ എം മജീദ് നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ എം. മനോജ് കിണറിലേക്ക് വീണ തട്ടിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ അതിസാഹസികമായി റെസ്‌ക്യൂ നെറ്റില്‍ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

ആഞ്ഞോളി മുക്ക് കണ്ണിച്ചി കണ്ടി സന്തോഷ് എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഒമ്പത് മീറ്റര്‍ ആഴവും ആറടിയോളം വെള്ളവുമുള്ള കിണറില്‍ നിര്‍മ്മാണ തൊഴിലാളികളായ രാജന്‍ മനോജ് ശ്രീലേഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, കെ. അജേഷ്, ആര്‍. ജിനേഷ്, എം. കെ. ജിഷാദ്, ഹോം ഗാര്‍ഡുമാരായ എ. സി. അജീഷ്, വി.എന്‍. വിജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!