കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന വെൻ്റിങ് മാർക്കറ്റിന്റെ പ്രവൃത്തി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എൻ.യു.എൽ.എം ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന വെൻ്റിങ് മാർക്കറ്റിന്റെ പ്രവൃത്തി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. 32 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, കെ.ഷിജു, സി.പ്രജില, ഇ.കെ.അജിത്, നിജില പറവക്കൊടി, കൗൺസിലർമാരായ കെ കെ.വൈശാഖ്, എ.ലളിത, സെക്രട്ടറി ഇന്ദു എസ്.ശങ്കരി, അസി.എൻജിനീയർ കെ. ശിവപ്രസാദ്, മെമ്പർ സെക്രട്ടറി വി.രമിത, സിറ്റി മിഷൻ മാനേജർ എം. തുഷാര, ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ, പി.കെ.സുധീഷ്, സി.ഡി.എസ്.അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിപിന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!