കീഴരിയൂര്‍ ഫെയ്ത്ത് കിഡ്‌സ് ഗാര്‍ഡന്‍ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു

കീഴരിയൂര്‍: ഫെയ്ത്ത് കിഡ്‌സ് ഗാര്‍ഡന്‍ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം പ്രശസ്ത കവി മോഹനന്‍ നടുത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് രേഷ്മ അനീഷ് അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ പി. കെ. റജീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍. പി. എ. കബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തിന്റെ മീത്തല്‍, ഗോപാലന്‍ കുറ്റിയായത്തില്‍, മാനേജ്‌മെന്റ് കമ്മറ്റി അംഗം എ. അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഈദ്. ടി സ്വാഗതവും എന്‍. പി. മഞ്ജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!