പെരുവട്ടൂരില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുന്നതിനിടയില്‍ ഓട്ടോ – ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ച് അപകടം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 4 പേര്‍ക്ക് പരിക്കേറ്റു



കൊയിലാണ്ടി പെരുവട്ടൂരിൽ സ്കൂൾ കുട്ടികളെ കൊണ്ട് പോകുന്നതിനിടയിൽ ഓട്ടോ – ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികളായ 4 പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിൽ പത്തിലധികം കുട്ടികൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
പെരുവട്ടൂർ സ്കൂളിലെ L K G , U K G വിദ്യാർത്ഥികൾക്കാണ് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തോടെ പോവുകയായിരുന്ന പോലീസുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രി എത്തിച്ചു. ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരുവട്ടൂർ – നടേരിയിൽ. വൈകിട്ട് 3 45 ആണ് അപകടം












