ചൂരല്‍കാവ്‌ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് ഫെബ്രുവരി 2 ന് കൊടിയേറും

കൊയിലാണ്ടി: ചൂരല്‍കാവ്‌ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് ഫെബ്രുവരി 2 ന് കൊടിയേറും, രാവിലെ 6.45 നും 7.16 നും ഇടയില്‍ ക്ഷേത്രം തന്ത്രി മനേഷ് കൊയിലാണ്ടി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഉത്സവത്തിന്റെ ഭാഗമായി ഇന്ന് കലം കരി ചടങ്ങ് നടന്നു. ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളും നാമജപവും, പ്രാദേശിക കലാകാരന്മാരുടെ കലാസന്ധ്യയും ഒരുക്കും. ഫെബ്രുവരി ആറിന് കലവറ നിറയ്ക്കലും വൈകീട്ട് ദീപാരാധനയും തുടര്‍ന്ന് പുതുശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കര്‍മ്മത്തില്‍ സര്‍പ്പബലിയും നടക്കും.

ഫെബ്രുവരി 7 ബുധനാഴ്ച രാത്രി ബോയ്‌സ് പന്തലായനി അവതരിപ്പിക്കുന്ന കരോക്ക ഗാനമേളയും അരങ്ങേറും. എട്ടിന് വിവിധ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ

ഗുരുക്കളുടെ തിറയും, ഗുളികന്റെ വെള്ളാട്ടും വലിയ വട്ടണം ഗുരുതിയോടുകൂടി നടയടക്കലോടെ തിറഹോത്സവത്തിന് സമാപനവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!