പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം പൂരം 2024 ന്റെ ഭാഗമായി ഉത്സവം കുറിക്കല്‍ ചടങ്ങ് ക്ഷേത്രസന്നിധിയില്‍ നടന്നു

നടേരി: പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം പൂരം 2024 ന്റെ ഭാഗമായി ഉത്സവം കുറിക്കല്‍ നിറത്തിന് പണം കൊടുക്കല്‍ ചടങ്ങ് വെള്ളിയാഴ്ച പകല്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു.

ക്ഷേത്ര ഊരാളന്മാരായ കുതിരക്കുട പെരുവണ്ണാന്‍മാരിലെ പ്രധാനികളായ വെളിയണ്ണൂര്‍ നിധീഷ് പെരുവണ്ണാന്‍, പ്രജീഷ് പെരുവണ്ണാന്‍, മലയന്‍കണ്ടി പെരുമലയന്മാരിലെ വെളിയണ്ണൂര്‍ സുധീഷ് കുമാര്‍ വെളിയണ്ണൂര്‍ സുനില്‍കുമാര്‍ എന്നിവരും ക്ഷേത്രകാരണവരായ കൊളാരകണ്ടി രാഘവന്‍ ആചാരി അവര്‍കള്‍ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കെ. പി. സുജാതന്‍ ട്രസ്റ്റ് അഡൈ്വസര്‍ സി. ഗോപാലന്‍, ടി. കെ. മാധവന്‍, കെ. പി. നാരായണന്‍, വി പി സുരേഷ് കുമാര്‍, കെ എം ശങ്കരന്‍കുട്ടി, പൂവല ബാബു, കെ പി ബാലന്‍, ടി പി സോണിറ്റ് എന്നിവര്‍ അടക്കം നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!