കൊയിലാണ്ടി ഫെസ്റ്റ് ജനുവരി 10 വരെ

കൊയിലാണ്ടി: എട്ട് വര്‍ഷത്തിന് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപമുളള ഗ്രൗണ്ടില്‍ നടന്ന് വരുന്ന വിനോദ വിജ്ഞാന പരിപാടിയായ കൊയിലാണ്ടി ഫെസ്റ്റ് ജനുവരി 10 ബുധനാഴ്ച അവസാനിക്കും.

ഫെസ്റ്റിന്റെ ഭാഗമായി വിദേശ രാജ്യങ്ങിലെ പക്ഷികളുടെ പ്രദര്‍ശനം, ഫ്‌ളവര്‍ ഷോ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഫാമിലി ഗെയിം, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് , ചെടികളുടെയും ഫല വ്യക്ഷതൈകളുടെ വില്പന എന്നിവ ഒരുക്കിയിട്ടുണ്ട്.

വിവിധ തരം ഫാന്‍സി പ്രാവുകള്‍, അലങ്കാരതത്തകള്‍, മെക്‌സിക്കന്‍ ഇഗ്വാന, അര്‍ജന്റീനയില്‍ നിന്നുള്ള ടെഗു, ഹെഡ് ജോക്ക് എന്ന് വിളിപേരുള്ള മുള്ളന്‍പന്നി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍കാണുന്ന ബോള്‍ പൈത്തന്‍ പാമ്പ് എന്നിവ കാണാനുള്ള അവസരവും ഇവിടെ ഉണ്ട് .

ശനി ആഴ്ച മുതല്‍ ബുധനാഴ്ച വരെ പ്രദര്‍ശനം കാണുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണ നാണയം സമ്മാനവും, ഒട്ടനവധി സമ്മാനങ്ങളും നല്‍കും. പ്രവേശന ഫീസ് 40 രൂപയാണ്. അതിവിശാലമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 3 മണി മുതല്‍ രാത്രി 9.30 വരെയാണ് പ്രദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!