ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു


കണ്ണൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ കൊയിലാണ്ടി അരങ്ങാടത്ത് ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഓട്ടോയില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ചുവന്ന നിറത്തിലുള്ള കാറാണ് ഇടിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കൊരയങ്ങാട് സ്വദേശി ബൈജുവാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇടിച്ച കാര്‍ കണ്ടെത്താനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഡിസംബര്‍ 30ന് രാത്രി 9.30 ഓടെയാണ് അരങ്ങാടത്ത് പെട്രോള്‍ പമ്പിന് സമീപത്ത് അപകടമുണ്ടായത്. കാറിടിച്ചശേഷം നിയന്ത്രണംവിട്ട ഓട്ടോ മറ്റൊരു കാറിന് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ബൈജുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!