മുഖ്യമന്ത്രി കേരള ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നു: സന്ദീപ് വാര്യര്‍

 

കൊയിലാണ്ടി: കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോടികള്‍ മുടക്കി യാത്ര നടത്തിയും ധൂര്‍ത്ത് നടത്തിയും കേരള ജനതയെ കൊഞ്ഞനം കുത്തുകയാണെന്നും വടകര ലോകസഭ എം.പി കെ. മുരളീധരനും, സ്ഥലം എംഎല്‍എ കാനത്തില്‍ ജമീലയും മണ്ഡലത്തില്‍ വികസനം എത്തിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണെന്നും ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് ജി വാര്യര്‍ പറഞ്ഞു.

എന്‍ഡിഎ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന ജനപഞ്ചായത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവിവല്ലത്ത് അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ് , ജില്ലാ ട്രഷറര്‍ വി.കെ.ജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വായനാരി വിനോദ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി.സുരേഷ് , അഡ്വ. എ.വി നിതിന്‍, കാമരാജ് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് യു.പി ജയാനന്ദന്‍, വി.കെ.മുകുന്ദന്‍, ഒ.മാധവന്‍, ഗിരിജ ഷാജി, കെ.കെ. വൈശാഖ്, കെ.പി.എല്‍ മനോജ്, സി.ടി രാഘവന്‍, വി.കെ.സുധാകരന്‍, ടി.പി പ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!