സാക്ഷരതാ ഇൻസ്ട്രക്ടർ മാർക്കുള്ള നഗരസഭാ തല പരിശീലനം



കൊയിലാണ്ടി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ സാക്ഷരതാ ഇൻസ്ട്രക്ടർ മാർക്കുള്ള നഗരസഭാ തല പരിശീലനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡറിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷയായി. കൗൺസിലർമാരായ രമേശൻ വലിയാട്ടിൽ, ചന്ദ്രിക ടി. എന്നിവർ ആശംസകൾ നേർന്നു. ദീപ ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകി. സാക്ഷരതാ നോഡൽ പ്രേരക് യമുന പി.കെ. സ്വാഗതവും പ്രേരക് ഗീത. എ.ടി. നന്ദിയും പറഞ്ഞു.










