ചേമഞ്ചേരിയില്‍ വയോധികന് കിണറ്റില്‍ വീണു മരണപ്പെട്ടു



ചേമഞ്ചേരിയില്‍ വയോധികന് കിണറ്റില്‍ വീണു മരണപ്പെട്ടു. കൊളക്കാട് അഭയം സ്കൂളിന് സമീപത്തെ കാര്യത്ത് ഹൗസില്‍ അബുബക്കര്‍ (74) വയസ്സ് വെള്ളിഴ്ച വൈകുന്നേരം 7 മണിയോടുകൂടി വീട്ടുപറമ്പിലെ 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ നിലയിലായിരുന്നു.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം. വി. ശ്രീരാഗ് ചെയര്‍നോട്ടിന്റെ സഹായത്തോടുകൂടി കിണറ്റില്‍ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി ഇയാളെ കരക്കെത്തിക്കുകയും തുടര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി. കെ. ബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ വി. കെ. ബിനീഷ്, ടി. പി. ഷിജു, പി. എം. ബബീഷ്, പി. കെ. റനീഷ്, പി. സജിത്, ഹോം ഗാര്‍ഡ് സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.








