തലകറങ്ങി വീണ അധ്യാപികയെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് ആരോപിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാര്‍ച്ച് നടത്തി



കൊയിലാണ്ടി: തലകറങ്ങി വീണ അധ്യാപികയെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് ആരോപിച്ച് ചെങ്ങോട്ട്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാര്‍ച്ച് നടത്തി.
ചേലിയ ഇലാഹിയ കോളജ് വിദ്യാര്‍ത്ഥികളാണ് മാർച്ച് നടത്തിയത്. ബുധാഴ്ച ഉച്ചയ്ക്ക് കോളജില്‍ തലകറങ്ങി വീണ അധ്യാപികയെ കുടുംബാരോഗ്യ കേന്ദ്രത്തിൽ അധ്യാപകര്‍ ചേര്‍ന്ന് എത്തിച്ചപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പരിശോധിക്കുവാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍
പറഞ്ഞതായും, തുടര്‍ന്ന് അധ്യാപികയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍, ഹെല്‍ത്ത് ഇന്‍സപക്ടര്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇത്തരത്തിലുളള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ആശുപത്രിയുടെ ഭാഗത്തു നിന്നും ഉറപ്പ് ലഭിച്ചതായി ഇലാഹിയ കോളജ് അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞ് പോയത്.








