കൊയിലാണ്ടിയില്‍ നടന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു



കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐ ടി മേളയും വൊക്കേഷണല്‍ എക്സ്പോയും സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷതവഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. ജി വി എച്ച് എസ് സ്‌കൂളില്‍ പ്രവൃത്തിപരിചയ മേളയും ജി എം വി എച്ച് എസ് സ്‌കൂളില്‍ സയന്‍സ് മേളയും പന്തലായനി ജി എച്ച് എസ് സ്‌കൂളില്‍ ഗണിതശാസ്ത്ര മേളയും ഐ ടി മേളയും, ഐ സി എസ് സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര മേളയും കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വൊക്കേഷണല്‍ എക്സ്പോയുമാണ് നടന്നത്. വൊക്കേഷണല്‍ എക്സ്പോയില്‍ കോഴിക്കോട്, വയനാട് ജില്ലയിലുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, പി രത്‌ന വല്ലി, വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ് ,ഗിരീഷ് കുമാര്‍, പി ടി എ പ്രസിഡന്റ് വി ശുചീന്ദ്രന്‍, ബിജേഷ് ഉപ്പാലക്കല്‍, അജിതകുമാരി ടി കെ പ്രവീണ്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹെലന്‍ ഹൈസന്ത് മെന്‍ഡോണ്‍സ് എന്നിവര്‍ സംസാരിച്ചു.








