ജില്ലാ ശാസ്ത്രമേളയുടെ ലോഗോ കാനത്തിൽ ജമീല എം എൽ എ പ്രകാശനം ചെയ്തു



കൊയിലാണ്ടി: ഒക്ടോബർ 30, 31 തിയ്യതികളിൽ കൊയിലാണ്ടിയില്‍വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ ലോഗോ കാനത്തിൽ ജമീല എം എൽ എ പ്രകാശനം ചെയ്തു.
കൊയിലാണ്ടി ഗവ. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ പ്രദീപ് കുമാർ ഏറ്റു വാങ്ങി. ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടിയിൽ നഗര സഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു അധ്യക്ഷതവഹിച്ചു.
പാലോറ ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകൻ പി. സതീഷ് കുമാറാണ് ലോഗോ തയ്യാറാക്കിയത്. നഗരസഭാ കൗൺസിലർ വി. രമേശൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി എ. സജീവ് കുമാർ, പ്രസിഡന്റ് രാജേഷ് കീഴരിയൂര്‍, വി എച്ച് എസ് സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പി ടി എ പ്രസിഡൻ്റ് സുചീന്ദ്രൻ, ടി വി സാജിദ എന്നിവർ സംസാരിച്ചു. പ്രചാരണ കമ്മറ്റി കൺവീനർ കെ കെ ഷുക്കൂർ സ്വാഗതം പറഞ്ഞു.










