സഹകരണ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ മൂലമുള്ള പ്രതിസന്ധികള്‍ ഒന്നിച്ച് നേരിടണം – കെ.മുരളീധരന് എം.പി.

വിവിധ സംസ്ഥാനങ്ങളിലായി വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ ഏകീകൃത നിയമം നടപ്പാക്കാനുള്ള കേന്ദ്ര നയങ്ങള്‍ ഒത്തൊരുമിച്ച് ചെറുക്കണമെന്ന് കെ.മുരളീധരന് എം.പി. ആവശ്യപ്പെട്ടു. മേപ്പയ്യൂരിലെ എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് കോ-ഓപ് . സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘം പ്രസിഡണ്ട് കെ.പി.രാമചന്ദ്രന് അധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന് പുതിയ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി, പി.ബാലന്, ഇ.കെ.മുഹമ്മദ് ബഷീര്‍, കെ.പി. വേണുഗോപാലന്‍, പൂക്കോട്ട് ബാബുരാജ്, പൂക്കോട്ട് രാമചന്ദ്രന്, കെ.എം. ശ്യാമള, കെ.കെ. വിജിത്ത്, പി.രത്നവല്ലി, ഇ. അശോകന്, കെ. സജീവന്, വി.കെ.ബാബുരാജ്, പി.കെ.രാധാകൃഷ്ണന്, എം.എം.കരുണാകരന്, എം.കെ.കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു.




