കൊയിലാണ്ടി മുന്‍ എം.എല്‍.എ കാനത്തില്‍ ജമീലയെ അനുസ്മരിച്ചു; ‘കാനത്തില്‍ ജമീല സ്മൃതി’ സംഘടിപ്പിച്ചു

കൊയിലാണ്ടി: അന്തരിച്ച മുന്‍ കൊയിലാണ്ടി എം.എല്‍.എയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായിരുന്ന കാനത്തില്‍ ജമീലയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ‘കാനത്തില്‍ ജമീല സ്മൃതി’ എന്ന പേരില്‍ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അനുസ്മരണ സമ്മേളനം സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് അധ്യക്ഷയായും നിയമസഭാ സാമാജികയായും പ്രവര്‍ത്തിച്ച കാലയളവില്‍ കാനത്തില്‍ ജമീല നടപ്പാക്കിയ ജനകീയ വികസന പദ്ധതികളും സാധാരണക്കാരോടുള്ള അവരുടെ കരുതലും എന്നും സ്മരിക്കപ്പെടുമെന്ന് കെ.കെ. ശൈലജ പറഞ്ഞു.
സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന നേതാക്കളായ കെ.കെ. മുഹമ്മദ്, പി. വിശ്വന്‍, എം.പി. ഷിബു, ഡി. ദീപ, എല്‍.ജി. ലിജീഷ്, ടി.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!