കൊയിലാണ്ടിയുടെ ഭാവി വികസനം: ചോദ്യങ്ങളുമായി വിദ്യാർഥികൾ; ‘ജെൻസി ടോക്ക്’ ശ്രദ്ധേയമായി

കൊയിലാണ്ടി: ‘വിഷന്‍ കൊയിലാണ്ടി 2040’ കോണ്‍ക്ലേവിന് മുന്നോടിയായി നടന്ന ‘ജെന്‍സി ടോക്കില്‍’ വികസന സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസം, തൊഴില്‍, യാത്രാക്ലേശം, താലൂക്ക് ആശുപത്രി നവീകരണം, ഭക്ഷ്യസുരക്ഷ, സ്ത്രീ സൗഹൃദ സമൂഹം തുടങ്ങിയ വിഷയങ്ങളില്‍ കോളേജ്-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.

കൊയിലാണ്ടിയിലേക്ക് ലോകോത്തര മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ മറുപടി നല്‍കി. ആദര്‍ശ് മാടഞ്ചേരി അവതാരകനായിരുന്നു.
27-ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി, വ്യവസായം, ടൂറിസം, പരിസ്ഥിതി, അടിസ്ഥാനസൗകര്യ വികസനം എന്നിവയിലെ ഭാവി സാധ്യതകള്‍ ചര്‍ച്ച ചെയ്യും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!