എസ്.എം.എ ബാധിച്ച കുരുന്നുകള്‍ക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്

കൊയിലാണ്ടി: എസ്.എം.എ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) എന്ന അപൂര്‍വ്വ രോഗം ബാധിച്ച പിഞ്ചോമനകളുടെ ചികിത്സാ സഹായത്തിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികളില്‍ നിന്നും ധനസമാഹരണം നടത്തി.

സ്റ്റേറ്റ് കൗണ്‍സില്‍ അംഗം നിയാസ്, യൂണിറ്റ് പ്രസിഡന്റ് പി. കെ. ഷുഹൈബ്, ജനറല്‍ സെക്രട്ടറി മനീഷ് മലബാര്‍, ട്രഷറര്‍ ഷഹീര്‍ ഗാലക്‌സി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പി. ഇസ്മായില്‍ നക്ഷത്ര, റിയാസ് അബൂബക്കര്‍, മണ്ഡലം സെക്രട്ടറി രാജേഷ്, യൂത്ത് വിംഗ് പ്രസിഡന്റ് അരുണ്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രജീഷ് ഓറഞ്ച്, ഷെഫീഖ്, അശോകന്‍ ആതിര, നൗഷാദ് ഡീലക്‌സ്, രമേശന്‍ വട്ടക്കണ്ടി, നസീര്‍ ടൈം പാര്‍ക്ക്, ഗോപാലകൃഷ്ണന്‍, ഗീത, സുനില്‍കുമാര്‍, പ്രകാശ്, ഹാഷിം ജെ, ഷീബ, ശിവാനന്ദന്‍, സുജാത, പ്രേമന്‍, ഭുവന റോസ്, ബെന്നറ്റ്, ഷാഹിദ മലബാര്‍ ചിപ്‌സ്, ശിഖ എ. പി, ബിന്ദുജ എന്നിവരും ധനസമാഹരണത്തിന് നേതൃത്വം നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!