ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ കവര്‍ച്ചാ കേസ്: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടര്‍ കുത്തിത്തുറന്ന് പണവും ട്രെയിന്‍ ടിക്കറ്റുകളും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തൃശൂര്‍ ചിരനെല്ലൂര്‍ തലക്കോട്ടൂര്‍ സ്വദേശി ശ്യാം പ്രസാദിനെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിന്റെ തുടരന്വേഷണത്തിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി ഇന്ന് രാവിലെ കോടതിയില്‍ നിന്നും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കൊയിലാണ്ടി എസ്.എച്ച്.ഒ കിരണ്‍ എ യുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. എസ്. ഐ സുജാത്, എ. എസ്. ഐ അനൂപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, സി. പി. ഒ ഷിബിന്‍ ലാല്‍ എന്നിവര്‍ അടങ്ങുന്ന ഉദ്ദ്യോഗസ്ഥരാണ് കേസ്സെ് അന്വേഷണം നടത്തുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!