പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ വായനാ പക്ഷാചരണ പരിപാടികള്‍ സമാപിച്ചു

പയ്യോളി: പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടി വായനാ പക്ഷാചരണ പരിപാടികളുടെ സമാപന സമ്മേളനം ഗ്രന്ഥശാല സംഘം മേഖലാ സമിതി കണ്‍വീനര്‍ കെ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

അംഗത്വ വാരാചരണം, അക്ഷര ദീപം തെളിയിക്കല്‍, ശ്രീനാരായണഭജനമഠം ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആസ്വാദന കുറിപ്പ് രചനാ മത്സരങ്ങള്‍, വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നു.

സമാപന പരിപാടിയില്‍ അനുരാജ് വരിക്കാലില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ചന്ദ്രന്‍ മുദ്രയുടെ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പി. കെ. വിജയന്‍ നിര്‍വ്വഹിച്ചു. ഹരീഷ് മാസ്‌റര്‍, എ. ടി. രഞ്ജിത്ത്, ഇ. കെ. ബിജു, വി. കെ. മുനീര്‍, കെ.വി. ചന്ദ്രന്‍, പി. എം. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!