അകലാപ്പുഴ ബോട്ട് അപകടം: രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടിനെതിരെ പോർട്ട് അധികൃതർ നോട്ടീസ് നൽകി

കൊയിലാണ്ടി: അകലാപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്ക്കിടെ അഞ്ചു വയസ്സുകാരൻ പുഴയിൽ വീണ് മരിച്ച സംഭവത്തിൽ ബേപ്പൂർ പോർട്ട് അധികൃതർ പരിശോധന നടത്തി.

അപകടത്തിൽപ്പെട്ട ‘റോയൽ ക്രൂയിസ്’ എന്ന ഇരുനില ബോട്ടിന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഓമശ്ശേരി പുത്തൂർ കുന്നുമ്മൽ മുഹമ്മദ് ഐസം (5) ബോട്ടിൽ കളിക്കുന്നതിനിടെ പുഴയിലേക്ക് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ ഉടമയോ ജീവനക്കാരോ സ്ഥലത്തുണ്ടായിരുന്നില്ല. ഉടമയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് പിതാവിനെ വിളിച്ചുവരുത്തിയാണ് പോർട്ട് ഓഫീസിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയത്.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!