സൗജന്യ പരിശീലനം

സൗജന്യ പരിശീലനം
കേന്ദ്ര സർക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ, “ഇൻസ്റ്റാളേഷൻ ആൻഡ് സർവീസിങ് ഓഫ് സിസിടിവി ക്യാമറ” എന്ന സാങ്കേതിക വിഷയത്തിൽ 13 ദിവസത്തെ സൗജന്യ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
പ്രായപരിധി 18നും 49നും മദ്ധ്യേ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 12 ന്.
ഫോൺ -9447276470

കുടിശ്ശിക തീർപ്പാക്കാൻ അദാലത്ത്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് അത് തീർപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ 2023 നവംബർ 25 ന് അദാലത്ത് നടത്തിയിരുന്നു. 2023 നവംബർ 25 ന് നടന്ന അദാലത്തിന്റെ കാലാവധി 2026 ഡിസംബർ 31 വരെ സർക്കാർ ദീർഘിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ, കുടിശ്ശിക തുക ഡിസംബർ 31നകം അടച്ച് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ഭവന നിർമ്മാണ ബോർഡ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഫോൺ: 0495-2369545

ആർമി റിക്രൂട്ട്മെന്റ് റാലി
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്, മലപ്പുറം, പാലക്കാട് തൃശൂർ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികൾക്കായി, ജൂണിൽ നടന്ന അഗ്നി വീർ പൊതുപ്രവേശന പരീക്ഷയിൽ വിജയിച്ചവർക്കുള്ള ശാരീരിക ക്ഷമത ടെസ്റ്റും മെഡിക്കൽ ടെസ്റ്റും ഇന്ന് മുതൽ (ഒക്ടോബർ ഏഴ്) ഒക്ടോബർ 16 വരെ കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടത്തും. ഒക്ടോബർ 15 ന് വനിത ആർമി റിക്രൂട്ട്മെന്റ് റാലിയും നടക്കും.

സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണവും ഭവന പുനരുദ്ധാരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപയാണ് ഭവനനവീകരണത്തിനായി അനുവദിക്കുന്നത്.
ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2006 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ
ധനസഹായം കൈപ്പറ്റാത്തവർക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല.
2026 ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
ഫോണ്‍- 0495 2370379

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയക്കുന്നവർക്ക് പ്ലേസ്മെന്റ് ഉണ്ടാകും.
ഫോൺ: 9495999688, 7592967323












