“ആരുമില്ല” എന്ന തോന്നലിൽ നിന്ന് “ഞങ്ങളുണ്ട്” എന്ന കരുതലിലേക്ക്; നാരായണി അമ്മയ്ക്ക് പുതിയ വീടൊരുങ്ങുന്നു

പേരാമ്പ്ര: “എനിക്ക് ആരുമില്ല” എന്ന നിരാശയിൽ ഓലപ്പുരയിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാരായണി അമ്മയ്ക്ക് ഇനി സുരക്ഷിത തണൽ. പേരാമ്പ്ര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കിഴിഞ്ഞാണ്യം പാറക്കണ്ടിയിൽ നാരായണി അമ്മ താമസിക്കുന്ന കാലപ്പഴക്കം ചെന്ന വീടാണ് ജനകീയ കൂട്ടായ്മയിൽ പുതുക്കിപ്പണിയുന്നത്. 
നാരായണി അമ്മയുടെ ദുരിതാവസ്ഥയറിഞ്ഞ് സിപിഐഎം പ്രവർത്തകർ, അമ്പല കമ്മിറ്റി ഭാരവാഹികൾ, റോട്ടറി ക്ലബ് എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സഹായവുമായി മുന്നോട്ടുവന്നു.
വയോജന ദിനത്തിൽ ഒരു വീടിന്റെ പുനർനിർമാണം എന്നതിനപ്പുറം, ഒറ്റപ്പെട്ടുപോകുന്ന വയോധികർക്ക് സമൂഹം നൽകേണ്ട കരുതലിന്റെയും സ്നേഹത്തിന്റെയും വലിയൊരു സന്ദേശമായി ഈ പദ്ധതി മാറുന്നു. സഹായിക്കാൻ കൈകൾ ഒന്നിച്ചതോടെ, വരുംദിവസങ്ങളിൽ നാരായണി അമ്മയ്ക്ക് ഇനി കൂടുതൽ സുരക്ഷിതമായും ആശ്വാസത്തോടെയും ഈ പുതിയ വീട്ടിൽ കഴിയാം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!