ലോക വയോജന ദിനം: മൂടാടിയില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ച് കെ എസ് എസ് പി എ

മൂടാടി: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ എസ് എസ് പി എ) മൂടാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. സംഘടനയുടെ മുതിര്‍ന്ന സാരഥികളായ മനയില്‍ ബാലകൃഷ്ണന്‍ നായര്‍, സുലോചന കുളങ്ങര വളപ്പില്‍, ഗോപാലന്‍ അശ്വതിയില്‍ എന്നിവരെയാണ് ഈ വര്‍ഷത്തെ വയോജന ദിനത്തില്‍ ആദരിച്ചത്. മുതിര്‍ന്ന അംഗങ്ങളുടെ വസതികളില്‍ നേരിട്ടെത്തിയാണ് സംഘടനയുടെ സ്‌നേഹാദരവ് കൈമാറിയത്.
ചടങ്ങില്‍ കെ എസ് എസ് പി എ മൂടാടി മണ്ഡലം പ്രസിഡന്റ് കെ. ടി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍കാരുടെ ക്ഷേമ കാര്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും മുതിര്‍ന്ന അംഗങ്ങള്‍ നല്‍കിയ സംഭാവനകളെ ചടങ്ങില്‍ അനുസ്മരിച്ചു.
വിവിധ മണ്ഡലം ഭാരവാഹികളായ വി. കെ. ദാമോദരന്‍, ടി. കെ. രാജന്‍ ഗംഗോത്രി, എടക്കുടി സുരേഷ് ബാബു, വി. എം. രാഘവന്‍, രാമചന്ദ്രന്‍ നീലാംബരി, നന്ദകുമാര്‍ തേവര്‍കണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.












