ചേലിയ വാട്ടർ വില്ലേജിൽ ആവേശം വിതറി ‘തുഴയോണം 2026’ കയാക്കിംഗ് മത്സരം; കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചേലിയ വാട്ടർ വില്ലേജിൽ സംഘടിപ്പിച്ച ‘തുഴയോണം 2026’ കയാക്കിംഗ് മത്സരം ജനപങ്കാളിത്തം കൊണ്ട് ആവേശമായി. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ചേലിയയുടെ ജലാശയങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി പ്രമുഖ ടീമുകൾ മാറ്റുരച്ചു. കയാക്കിംഗ് മത്സരങ്ങൾക്ക് പുറമെ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ഓണാഘോഷ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകാൻ ഇങ്ങനെയുള്ള ജലസാഹസിക വിനോദങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ഭാസ്കരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഓണാഘോഷ പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ അഡ്വ. പി. വി. മോഹൻലാൽ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഗോപി. സി, ശശികുമാർ, ടി. പി. പ്രമോദ് കുമാർ, മുരളി തോരോത്ത്, ദേവി. എം. എം, ശ്രീജ, ജയ്കിഷ് മാസ്റ്റർ, അഡ്വ. ദിൽന ഫാത്തിമ, ഇഷാ ഖദീജ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രാദേശിക ടൂറിസത്തിന് പുതിയ മുഖം നൽകിയ ‘തുഴയോണം 2026’ കാണാൻ നൂറുകണക്കിന് ആളുകളാണ് ചേലിയ വാട്ടർ വില്ലേജിലേക്ക് ഒഴുകിയെത്തിയത്.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
കോഴിക്കോട് –
ഉടൻ ബന്ധപ്പെടുക
9895863555













