മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് പരിക്ക്
മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ കന്നൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് കന്നുര്‍ ടൗണിനു സമീപത്തുള്ള വളവില്‍ ഉള്ളിയെരി ഭാഗത്തേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചത്.
കാറിന്റെയും മിനിലോറിയുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷ സേന എത്തി ക്രെയിനിന്റെ സഹായത്തോടെ കാറും ലോറിയും മാറ്റുകയും റോഡില്‍ പരന്ന ഓയില്‍ വെള്ളമൊഴിച്ച് നീക്കം ചെയ്യുകയും ചെയ്തു.
കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ മജീദ്, ഫയര്‍&റസ്‌ക്യു ഓഫീസര്‍മാരായ ഇ എം നിധിപ്രസാദ്, എസ്. അരുണ്‍, സി. സിജിത്ത്, പി. കെ. സജിത്ത് , ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.


