സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ്

സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ്

കോഴിക്കോട് മലാപറമ്പ് ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ അഡ്മിഷന്റെ രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ് ഓഗസ്റ്റ് 11, 13, 14 തീയതികളില്‍ രാവിലെ 9.30 മുതല്‍ നടക്കും. www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷിച്ചവരുമായ പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അതത് ദിവസം രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. ആവശ്യമായ രേഖകളും ഫീസുമായി എത്തണം. ഫോണ്‍: 0495 2370714

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 14ന് വൈകീട്ട് നാല് വരെ ദീര്‍ഘിപ്പിച്ചു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.

സ്‌പോട്ട് അഡ്മിഷന്‍

പേരാമ്പ്ര മുതുകാട് ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 10,11,13 തീയതികളിലും 14ന് വൈകീട്ട് മൂന്നുമണി വരെയും സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം എത്തണം. ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9400127797.

സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 മാര്‍ച്ച് 31 വരെ അംഗത്വമെടുത്തവരുടെ മക്കളില്‍ 2024-25 അധ്യയന വര്‍ഷം കലാകായിക, അക്കാദമിക രംഗത്ത് സംസ്ഥാന-ദേശീയ തലങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സെപ്റ്റംബര്‍ അഞ്ച് വരെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495-2767213.

ടെണ്ടര്‍ ക്ഷണിച്ചു

കുന്നുമ്മല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026-27ല്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2597584.

മോഡല്‍ പോളിടെക്നികില്‍ സ്‌പോട്ട് അഡ്മിഷന്‍

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026-27 വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ നടക്കുന്ന അഡ്മിഷനില്‍ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30-ന് കോളേജില്‍ നേരിട്ടെത്തണം. ഓണ്‍ലൈന്‍ അപേക്ഷ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാവര്‍ക്ക് ഓഗസ്റ്റ് മൂന്ന് മുതല്‍ www.polyadmission.org എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത് അപേക്ഷ നല്‍കാം. എസ്‌സി/എസ്ടി, ഒഇസി, ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04962524920, 8547005079, 9847979857 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


കടല്‍ സൂരക്ഷാ സ്‌ക്വാഡ് അഭിമുഖം

ഫിഷറീസ് വകുപ്പിന് കീഴില്‍ ഹാര്‍ബര്‍ സുരക്ഷാ സ്‌ക്വാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 20 കടല്‍ സൂരക്ഷാ സ്‌ക്വാഡുകളെ നിയമിക്കുന്നതിനായി ഓഗസ്റ്റ് 13-ന് പകല്‍ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും 20 നും 60 ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. എല്ലാ സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായിരിക്കണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സ്, ഗോവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍, കോഴിക്കോട് ജില്ലയിലെ താമസക്കാര്‍, കടല്‍ സൂരക്ഷാ സ്‌ക്വാഡ്/ലൈഫ് ഗാര്‍ഡ് ആയി ജോലി ചെയ്തിട്ടുള്ളവര്‍, 2018-ലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍, അത്യാധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അടിയന്തിര സാഹചര്യങ്ങളില്‍ ഉടമസ്ഥതയിലുള്ള യാനവും എഞ്ചിനും രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമാക്കാന്‍ സാധിക്കുന്നവരാണ് പങ്കെടുക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് മത്സ്യഭവന്‍ ഓഫീസുകളുമായോ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുമായോ, കോഴിക്കോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ 0495-2383780 എന്ന നമ്പറിലോ ബന്ധപ്പെടുക.


പാല്‍, മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ പയ്യോളി മുന്‍സിപ്പാലിറ്റി, കീഴരിയൂര്‍, തുറയൂര്‍, തിക്കോടി, മേപ്പയൂര്‍ എന്നീ പഞ്ചായത്തുകളിലെ 130 അങ്കണവാടികളിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ ഓഗസ്റ്റ് 18-ന് ഉച്ച രണ്ട് വരെ സ്വീകരിക്കും.
ഫോണ്‍: 04962606700.


ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ് അര്‍ബന്‍ 3 സിഡിപിഒ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലെ പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് 2026-27 വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9037993998, 9995735638.

ഗവ. ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

ഗവ. ഐ.ടി.ഐ തിരുവമ്പാടിയില്‍ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഐ.ടി.ഐ-യില്‍ എത്തിച്ചേരുക. ഫോണ്‍: 0495- 2254070.

ഐടിഐയിൽ ഇൻസ്ട്രക്ടർ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐ ചെറുവത്തൂർ (കാസറഗോഡ് ജില്ല), ഗവ. ഐടിഐ കുറുവങ്ങാട് (കോഴിക്കോട് ജില്ല), ഗവ. ഐടിഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐടിഐ മംഗലം (പാലക്കാട് ജില്ല), ഗവ. ഐടിഐ എരുമപ്പെട്ടി (തൃശ്ശൂർ ജില്ല) സ്ഥാപനങ്ങളിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) തസ്തികയിലെ ഓരോ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസ വേതനം/കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 10 തിങ്കളാഴ്‌ച രാവിലെ 11.00 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐടിഐയിൽ (എലത്തൂർ റെയിൽവെ സ്റ്റേഷൻ സമീപം) വച്ച് നടത്തുന്നു.

മിനിമം യോഗ്യത:
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ (കേരള ഗവ. അംഗീകൃതം). വേതനം നിയമാനുസൃതം മണിക്കൂർ അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ്. ഈ നിയമനം പി.എസ്.സി/എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ആളെ നിയമിക്കു ന്നതു വരെ മാത്രമായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0495 2371451, 0495 2461898.

ഫാസ്റ്റ്ഫുഡ് നിര്‍മാണ പരിശീലനം

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സൗജന്യ ഫാസ്റ്റ്ഫുഡ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-49 പ്രായപരിധിയിലുള്ളവര്‍ക്ക് ഓഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം. ഫോണ്‍: 9447276470.

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്: അഭിരുചി പരീക്ഷ 29ന്

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിലേക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 12ന് നടക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2385861, 9037098455.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനത്തിന് ഓഗസ്റ്റ് 10ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഫസ്റ്റ്ക്ലാസോടെ പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 04962524920.

ക്ലര്‍ക്ക് നിയമനം

പെരുമണ്ണ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനത്തില്‍ ക്ലര്‍ക്ക് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷ, ബയോഡാറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0495-2431880.

ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026

ടെണ്ടര്‍ ക്ഷണിച്ചു

വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 84 അങ്കണവാടികളിലേക്ക് 2026-27ല്‍ പാല്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2515176, 9847799165.

ഫര്‍ണിച്ചര്‍ ലേലം

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് ലേലം ചെയ്യും. ലേലം തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പ് മുതല്‍ ലേലം ആരംഭിക്കുന്നതിന് തലേദിവസം വൈകീട്ട് നാല് വരെ ജനറല്‍ മാനേജറുടെ അനുമതിയോടെ ലേല വസ്തുക്കള്‍ പരിശോധിക്കാം. ഫോണ്‍: 0495 2766563, 2765770.

ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

കോഴിക്കോട് ജില്ലാ കോടതിയില്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍, കോഴിക്കോട്, വടകര, കൊയിലാണ്ടി കോടതികളില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജനന തീയതി, എന്റോള്‍മെന്റ് നമ്പറും തീയതിയും, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, പോലീസ് സ്റ്റേഷന്‍ പരിധി എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡാറ്റയും കൈകാര്യം ചെയ്ത ഏതെങ്കിലും മൂന്ന് കേസുകളുടെ (സിവില്‍/ക്രമിനല്‍) വിധിയുടെ പകര്‍പ്പും ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ഓഗസ്റ്റ് 19ന് വൈകീട്ട് നാലിന് മുമ്പും അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ഓഗസ്റ്റ് 18ന് വൈകീട്ട് നാലിന് മുമ്പുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ ആറുമാസത്തിനുള്ളിലുള്ള ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!