തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥ സാരഥിക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നൃത്താര്‍ച്ചന സംഘടിപ്പിച്ചു

തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭക്തിനിര്‍ഭരമായ നൃത്താര്‍ച്ചന സംഘടിപ്പിച്ചു. കര്‍ക്കടക മാസത്തിലെ രാമായണ പാരായണത്തിനും മറ്റ് പ്രത്യേക പൂജകള്‍ക്കുമൊപ്പമാണ് ക്ഷേത്രത്തില്‍ കലാലയം അധ്യാപിക ശശിലേഖയും ശിഷ്യരും നൃത്തര്‍ച്ചന നടത്തിയത്.

രതീഷ് മേപ്പയൂര്‍ ആലപിച്ച ഗണേശ സ്തുതിയോട് കൂടെ ശശിലേഖ ഷിനു വിന്റെ മോഹിനിയാട്ടം അരങ്ങേറി. യു. കെ. രാഘവന്‍ രചിച്ചു സുനില്‍ തിരുവങ്ങൂര്‍ ഈണം നല്‍കി പാടിയ ഗുരുവായൂരപ്പാ പദം ശശിലേഖയുടെ നൃത്ത സംവിധാനത്തില്‍ രംഗത്ത് അവതരിപ്പിച്ചു. ഹരികൃഷ്ണന്‍ വി. ജി. ആലപിച്ച ച്വഞ്ചുരുട്ടി ജെതിസ്വരം, അജിത് ഭവാനി സംഗീതം പകര്‍ന്നു ആലപിച്ച സുന്ദരിച്വല്ലമ്മ പദ വര്‍ണം രതീഷ് മേപ്പയൂര്‍ ആലപിച്ച പിബരെ രാമരസം നൃത്തര്‍ച്ചനയിലെ പ്രധാന ഇങ്ങളായി സാധസ്സിനു നവ്യനുഭവമായി. തന്‍വി എസ്‌ ഷിനു, ധ്രുവിക  ശ്രീലക്ഷ്മി, മാളവിക, ആര്‍ദ്ര, തേജസുനില്‍, അഭിരാമ, ആശ്രിത ഗിരീഷ് അനുഗ്രഹ ബിഎസ്‌ എന്നിവരാണ് ശശിലേഖ ടീച്ചരുടെ കൂടെ രംഗത്തെത്തിയത്.                                 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!