വനമഹോത്സവം ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി, സോഷ്യല്‍ ഫോറസ്ട്രി കോഴിക്കോട് ഡിവിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ മേയര്‍ ഒ സദാശിവന്‍ നിര്‍വഹിച്ചു. കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ എസ് നായര്‍ അധ്യക്ഷയായി. സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ്സ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വനമഹോത്സവ സന്ദേശം നല്‍കി.

പ്രിന്‍സിപ്പല്‍ ഡോ. സച്ചിന്‍ പി ജയിംസ്, മാനേജര്‍ ഫാദര്‍ സിനോജ് മാഞ്ഞൂരാന്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ്സ് കണ്‍സര്‍വേറ്റര്‍ എ.പി ഇംതിയാസ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. ഫോറസ്റ്റ്സ് കണ്‍സര്‍വേറ്റര്‍ കെ നീതു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍ ദിവ്യ, എന്‍.എന്‍.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സുരേഷ് പുത്തന്‍പറമ്പില്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി ജില്ലാ കോഓഡിനേറ്റര്‍ ശ്രീലക്ഷ്മി ബോധവത്കരണ ക്ലാസെടുത്തു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!