സെൻസസ് ഡ്യൂട്ടി : അധ്യാപക പരാതികൾ പരിഹരിക്കുക: കെ എസ് ടി എ

കൊയിലാണ്ടി: ഓണപ്പരീക്ഷ അടുത്ത സമയത്ത് അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയമിച്ചത് വിദ്യാലയ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നും ഇതിന് ഉടനടി പരിഹാരം ഉണ്ടാക്കണമെന്നും കെ എസ് ടി.എ കൊയിലാണ്ടി സബ് ജില്ല കൺവൻഷൻ ആവശ്യപ്പെട്ടു.
പകരം അധ്യാപകരെ നിയമിക്കുക, ഡ്യൂട്ടി ലീവ് അനുവദിക്കുക, ഒരു വിദ്യാലയത്തിൽ നിന്ന് പകുതിയിൽ കൂടുതൽ അധ്യാപകരെ നിയമിച്ചത് ഒഴിവാക്കുക എന്നീ കാര്യങ്ങളിൽ സർക്കാർ ഉടനെ ഇടപെടണം. പാഠപുസ്തകങ്ങളും യൂണിഫോ തുണിയുo
ഉടനെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് പി. പവിന ആധ്യക്ഷം വഹിച്ചു. ഡി. കെ ബിജു, സി. ഉണ്ണികൃഷ്ണൻ സംസാരിച്ചു. ഗണേശ് കക്കഞ്ചേരി സ്വാഗതം പറഞ്ഞു. പി. അനൂപ് ,രാഗേഷ് അരിക്കുളം, വിജീഷ് കെ ചർച്ചയിൽ പങ്കെടുത്തു. ഷിജു .വി, എൻ കെ രാജഗോപലൻ, വി ലിജു, എൻ കെ ഗോപിനാഥ്, ജി.ആർ സജിത്ത്, വി പ്രവീൺ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.
ജാസ്മിൻ ക്രിസ്റ്റ് ബൽ നന്ദി പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!