തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ 19 കൗൺസിലർമാരെ അയോഗ്യരാക്കിക്കൊണ്ട് ഹൈക്കോടതിയുടെ വിധി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ 19 കൗൺസിലർമാരെ അയോഗ്യരാക്കിക്കൊണ്ട് ഹൈക്കോടതിയുടെ നിർണായക വിധി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നിയമപ്രകാരമുള്ള നിശ്ചിത മാതൃക ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത നടപടി ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഹൈക്കോടതിയുടെ ഈ അപ്രതീക്ഷിത വിധി തലസ്ഥാന നഗരസഭയിലെ ബിജെപി ഭരണത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കേരള മുൻസിപ്പാലിറ്റി ആക്ട് മൂന്നാം ഷെഡ്യൂൾ പ്രകാരം ‘ദൈവനാമത്തിലോ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞയോ’ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിക്കാവൂ എന്ന നിയമം നിലനിൽക്കെ, കൗൺസിലർമാർ വിവിധ ദേവീദേവന്മാരുടെയും വ്യക്തികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്.

​നിയമപരമായ മാതൃക ലംഘിച്ചുള്ള സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം പാർലമെന്ററി പാർട്ടി നേതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിപരമായ ദൈവവിശ്വാസങ്ങൾ മാനിക്കപ്പെടുമ്പോഴും, ഭരണഘടനാപരവും നിയമപരവുമായ പദവികൾ ഏറ്റെടുക്കുമ്പോൾ നിശ്ചിത ചട്ടക്കൂട് പാലിക്കപ്പെടണമെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ  നിർണായക നടപടി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!