പന്തലായനിയില്‍ ഇടിമിന്നലില്‍ വീട്ടില്‍ വ്യാപക നാശനഷ്ടം, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി : പന്തലായനിയില്‍ ഇടിമിന്നലില്‍ വീട്ടില്‍ വ്യാപക നാശനഷ്ടം, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് പന്തലായനി നാഗരാജന്റെ വീട്ടില്‍ വ്യാപക നാശനഷ്ടം ഉണ്ടായത്.

ഇടിമിന്നലിന്റെ ആഘാതത്തില്‍ വീട്ടിലെ ഫാന്‍, ടെലിവിഷന്‍, മീറ്റര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ വൈദ്യുത സംവിധാനത്തിനും സാരമായ നാശം സംഭവിച്ചു. സംഭവസമയത്ത് വീടിന്റെ മുന്‍വശത്ത് ഒരു കുട്ടി ഇരിക്കുകയായിരുന്നു. ഇടിമിന്നലിന്റെ ശക്തമായ ആഘാതമുണ്ടായിട്ടും കുട്ടി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് വലിയ ദുരന്തം ഒഴിവാക്കി.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!