വേൾഡ് കപ്പ് ഫുട്ബോളിനെ വരവേറ്റ് കൊയിലാണ്ടി

കൊയിലാണ്ടി: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിനെ വരവേറ്റുകൊണ്ട് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥ നടത്തുകയും പെനാൽട്ടി ഷൂട്ടൗട്ട് സംഘടിപ്പിക്കുകയും ചെയതു.
വിളംബര ജാഥ അർജൻറീനയുടെ ജഴ്സിയണിഞ്ഞ് കെ.പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പെനാൽട്ടി ഷൂട്ടൗട്ട് നഗരസഭ ചെയർമാൻ യു.കെ.ചന്ദ്രൻ ഗോളടിച്ചു കൊണ്ട് തുടക്കമിട്ടു.
നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.നജീബ് അദ്ധ്യക്ഷനായി.
നിരവധി വിദ്യാത്ഥികളും ഫുട്ബോൾ പ്രേമികളും പെനാൽട്ടി ഷൂട്ടൗട്ടിൽ പങ്കെടുത്തു.
ഷൂട്ടൗട്ടിൽ പങ്കെടുത്തവർക്ക് നഗരസഭ ഉപഹാരം നൽകി.
നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.സുധാകരൻ, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ, നഗരസഭ കൗൺസിലർമാരായ ശ്രീജാ റാണി, ഷൈജു, ജയദേവൻ, കെ.വി.സുരേഷ്, അഡ്വ.പി.ടി.ഉമേന്ദ്രൻ ,ദിനേഷൻ പുളിങ്കുന്നത്ത്,കെ.എം.ഷമീം, ദാമോദരൻ, റാഷിദ് മുത്താമ്പി, വി.ടി.സുരേന്ദ്രൻ, ലാലിഷ, തസ്നിയ ടീച്ചർ, ആയിഷ ജാസ്മിൻ, ജസ് ലു, ഷാദിയ, ഹൈറുനിസ, ഖാദർ, രമ്യ മനോജ്, മൈഥിലി സോമൻ, നിഷആനന്ദ്, ഫുട്ബോൾ കോച്ചുമാരായ ഋഷിദാസ്, പ്രിയ, ജോഷി എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ നന്ദി പറഞ്ഞു.









