ലോകകപ്പിനെ വരവേറ്റുകൊണ്ട് ‘ജോഗോ ബോണീറ്റോ’ ഫുട്ബോൾ ഷൂട്ട് ഔട്ട്‌ സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോകകപ്പിനെ വരവേറ്റുകൊണ്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജോഗോ ബോണീറ്റോ’ ഫുട്ബോൾ ഷൂട്ട് ഔട്ട്‌ സംഘടിപ്പിച്ചു. പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സ: കെ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി. പി. ബബിഷ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ എൻ. ബിജീഷ്, കെ. കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സി ബിജോയ്‌, പ്രസിഡന്റ്‌ ടി കെ പ്രദീപൻ, ട്രഷറര്‍ റിബിൻ കൃഷ്ണ, ഫർഹാൻ, കീർത്തന, ജാൻവി, നിതിൻലാൽ, എസ് എഫ് ഐ ഏരിയ സെക്രട്ടറി അനുനാദ് തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!