കുറുവങ്ങാട് മാവിന്‍ചുവട് ഗുഡ്സ് ഓട്ടോയില്‍ കാറിടിച്ച് അപകടം

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് മാവിന്‍ചുവടില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയില്‍ കാറിടിച്ച് അപകടം. കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്. മാവിന്‍ചുവട് പുതുക്കുടി സ്റ്റോറില്‍ സാധനങ്ങള്‍ ഇറക്കുകയായിരുന്ന ഗുഡ്സ് ഓട്ടോയില്‍ ഉള്ള്യേരി ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ ഇടിച്ചശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉള്ള്യേരി സ്വദേശിനികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. പരിക്ക് സാരമല്ലെന്നാണ് വിവരം. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!