ദേശീയപാതയില്‍ പൊയില്‍ക്കാവ് മുതല്‍ വെറ്റിലപ്പാറ വരെ റോഡില്‍ വെള്ളക്കെട്ട്, അപകടത്തില്‍ പെടാതിരിക്കാന്‍ ശ്രദ്ധയുണ്ടാവണം

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി പൊയില്‍ക്കാവ് മുതല്‍ വെറ്റിലപ്പാറ വരെ റോഡില്‍ വെള്ളക്കെട്ട് ചെറുവാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ പ്രയാസം ആകുന്നു.
കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയിലാണ് മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനിയെ അറിയിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴിവാക്കാന്‍ സാധിച്ചിട്ടില്ല. രാത്രി സമയങ്ങളില്‍ അമിത വേഗത ഒഴിവാക്കണമെന്നും, അപകടത്തില്‍ പെടാതിരിക്കാന്‍ ശ്രദ്ധയുണ്ടാവണമെന്നും നാട്ടുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.









